ശ്രീ കാർത്തികേയൻ പദയാത്ര ഭക്ത സേവാ സംഘം

നമ്മുടെ മനസ്സിന് എല്ലായ്പ്പോഴും നല്ല ചിന്തകളും സൃഷ്ടിപരമായ ചിന്തകളും ഉണ്ടെങ്കിൽ നമ്മുടെ മനസ്സ് മികച്ചതായിരിക്കും. മറ്റുള്ളവരെ സഹായിക്കുക, ദൈവ വിശ്വാസത്തോട് കൂടിയും, തീർത്ഥാടനത്തിന്റെ നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, വികസന യാത്രയിൽ തീർത്ഥാടകരെ സഹായിക്കുക എന്നിവ ലക്ഷ്യമിട്ട് ഭാവി പദ്ധതികളും സംഭവവികാസങ്ങളും നമ്മുടെ ട്രസ്റ്റികളുടെ കടമയാണ്.

ട്രസ്റ്റിന്റെ  ഉദ്ദേശ്യം:
തീർഥാടകരുടെ ക്ഷേമത്തെ അടിസ്ഥാനമാക്കി ഒരു സന്നദ്ധ സംഘടനയായി എല്ലാ സഹായങ്ങളും നൽകുന്നു.

എല്ലാ വർഷവും തിരുചെന്തൂരിൽ നടക്കുന്ന തിരുച്ചെന്തൂർ തൈപ്പൂയ ഉത്സവത്തിന്റെ തലേന്ന് തിരുചെന്തൂരിലേക്ക് പോകുന്ന തീർഥാടകർക്ക് വൈദ്യസഹായം നൽകുന്നു.

തീർഥാടകർ പാലിക്കേണ്ട പൂജയും അതുകൊണ്ടുള്ള ഗുണങ്ങളും മറ്റ് കാര്യങ്ങളും അവർക്ക്  വിശദീകരിച്ചു നൽകുന്നു.
സുരക്ഷിതമായ യാത്രയിൽ തീർത്ഥാടകർക്ക് ആവശ്യമായ ഉപദേശവും, റോഡ് നിയമങ്ങൾ പാലിക്കുക, അപകടങ്ങൾ ഒഴിവാക്കുന്നതിനെയും കുറിച്ച് വിശദീകരണം നൽകുന്നു.

എല്ലാ വർഷവും മുരുകനെ ആരാധിക്കുന്നതിന്റെ ഗുണങ്ങളും നേട്ടങ്ങളും വിശദീകരിക്കുന്നു.
ഭക്തിഗാനങ്ങൾ, മുരുകന്റെ സൃഷ്ടിയുടെ വിശദീകരണങ്ങൾ അടങ്ങിയ പുസ്തകങ്ങൾ നൽകിവരുന്നു.
    ഞങ്ങളുടെ തിരുനെൽവേലി കാർത്തികേയൻ തീർത്ഥാടന ടീം കഴിഞ്ഞ 14 വർഷമായി ദേശസ്നേഹ തീർത്ഥാടകരെ സേവിക്കുന്നു. 2011 മുതൽ മെഡിക്കൽ പ്രഥമശുശ്രൂഷ സേവനങ്ങളും നൽകുന്നു. 2018 മുതൽ ഞങ്ങളുടെ ഗ്രൂപ്പിന്റെ സേവനം സർക്കാരിനു കീഴിൽ ഒരു സന്നദ്ധ സംഘടനയായി രജിസ്റ്റർ ചെയ്യപ്പെടുകയും ശ്രീകാർത്തികേയൻ ഭക്തർസേവ ട്രസ്റ്റായി ആരംഭിക്കുകയും ചെയ്തു.

    ഞങ്ങളുടെ ആസ്ഥാനം തൂത്തുക്കുടി  ജില്ലയിലെ തിരുചെന്ദൂരിനടുത്തുള്ള കുറുമ്പൂരിലെ അംഗമംഗലം ഗ്രാമത്തിൽ  ശ്രീ നരസിംഹം തന്റെ അനുജത്തിയായ അന്നപൂർണി മാനിന്റെ രൂപത്തിൽ ശാന്തസ്വരൂപിണി ആയി, ശ്രീ അണ്ണപൂർണി സമേതം ശ്രീനരസിംഹ ശാസ്ത ക്ഷേത്രം ഏകദേശം 500 വർഷം പഴക്കമുണ്ട്. എല്ലാ ദിവസവും ബ്രഹ്മമൂർത്തത്തിൽ പൂജകൾ നടത്തുന്നു. ഈ പ്രദേശത്തെ ഒരു ആൽമരമാണ് കൂടുതൽ ഭംഗിഉളവാക്കുന്നത്. തയ്പ്പൂയത്തിന്റെ തലേ ദിവസം വൈകുന്നേരം മുതൽ ഭക്തജനങ്ങൾക്ക് കുടിനീര് നൽകുന്നു. തൈപ്പുദിവസം അതിരാവിലെ തയ്യാറാകുന്ന ഭക്ഷണം ക്ഷേത്ര പൂജാരിയുടെ പ്രത്യേക പൂജകൾക്ക് ശേഷം എല്ലാവരും ഒത്തുചേർന്ന് കുറുമ്പൂർ മെയിൻ റോഡിനു സമീപം പഞ്ചായത്തു ഓഫീസിനു അടുത്തായി പണിത പന്തലിൽ ഏകദേശം പത്തായിരം പേർക്ക് മൂന്നു പ്രാവശ്യം 6 മണി മുതൽ രാത്രി 8 മണി വരെ അന്നദാനം നടത്തുന്നു, അതേസമയം മെഡിക്കൽ പ്രഥമശുശ്രൂഷയും നടത്തി വരുന്നു. ദേവി കൃപയാൽ എല്ലാ ഭക്തരുടെയും സഹായത്തോടെയും ഈ വർഷത്തെ അന്നദാനം തൈ മാസം 24 ന് (2020 ഫെബ്രുവരി 7 വെള്ളിയാഴ്ച) ആഘോഷിക്കുന്നു.

   ഈ ആനന്ദത്തിൽ പങ്കെടുക്കാനും, ആത്മീയ ദാനങ്ങൾ നൽകാനും, മറ്റു സാധനങ്ങളും ധാനം ചെയ്യുവാനും, മുരുഗൻ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുവാനും, പിന്തുണയും നൽകാനും കുടുംബത്തോടൊപ്പം എല്ലാ ഭക്തരെയും ഞങ്ങൾ ക്ഷണിക്കുന്നു.

    നല്ല ഉദ്ദേശ്യങ്ങളോടും ക്രിയാത്മക ചിന്തകളോടും മറ്റുള്ളവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ, ഞങ്ങളുടെ ശ്രീകാർത്തികേയൻ ഭക്തസേവാ ട്രസ്റ്മായി സഹകരിച്ച് ഈ പുണ്ണ്യ പ്രവർത്തിയിൽ എല്ലാത്തരത്തിലും പ്രവർത്തിക്കാൻ നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങളെയും ഞങ്ങൾ ക്ഷണിക്കുന്നു.

    സർവ്വശക്തനായ ദൈവം എല്ലാ സമ്പത്തും നിറയ്ക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. സന്നദ്ധപ്രവർത്തകർ, സേവകർ, ഭക്തജനങ്ങൾ, എല്ലാവരോടും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

வேலுண்டு வினையில்லை!
மயிலுண்டு பயமில்லை! முருகா சரணம்...